റഷ്യന്‍ വ്യോമ താവളത്തില്‍ ഉക്രെയ്‌ന്‍റെ ഡ്രോണ്‍ ആക്രമണം ; 3 മരണം

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : റഷ്യയെ ഞെട്ടിച്ച് വ്യോമ താവളത്തില്‍ ഉക്രെയ്‌ന്‍റെ ഡ്രോണ്‍ ആക്രമണം. സരാടോവ് മേഖലയിലെ ഏംഗല്‍സ് വ്യോമ താവളമാണ് തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.35 ഓടെ ഉക്രെയ്ന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ മൂന്ന് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഡ്രോണ്‍ വെടിവെച്ചിട്ടെന്നും അവശിഷ്ടങ്ങള്‍ വീണ് മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും മോസ്‌കോ പ്രതികരിച്ചു. റഷ്യ ഉക്രെയ്‌നില്‍ ചെയ്യുന്നതിനുള്ള തിരിച്ചടിയാണ് സംഭവമെന്ന് ഉക്രെയ്ന്‍ വ്യോമ സേനാ വക്താവ് യൂറി ഇഹ്നാത് പ്രതികരിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യക്കുണ്ടായ നഷ്ടം കൃത്യമായി വിശകലനം ചെയ്യാന്‍ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിക്കുന്നതോടെ സാധിക്കുമെന്നും ഇഹ്നാത് പറഞ്ഞു. ഉക്രെയ്ന്‍ ആക്രമണത്തിന് റഷ്യ ഉപയോഗിക്കുന്ന ടിയു-160, ടിയു-95എംഎസ് ബോംബര്‍ വിമാനങ്ങളാണ് ഏംഗല്‍സ് വ്യോമ താവളത്തില്‍ ഉള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...