ലോക്ക്ഡൗണിന് ശേഷം ജയിൽ വകുപ്പിന് മുമ്പില്‍ കടുത്ത പ്രതിസന്ധി ; തടവുകാർ കൂട്ടത്തോടെ തിരികെയെത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കഴിഞ്ഞാൽ ജയിൽ വകുപ്പ് അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത പ്രതിസന്ധി. കൂട്ടപരോളും ജാമ്യവും കഴിഞ്ഞ് തിരിച്ചെത്തുന്ന 1800ലേറെ തടവുകാരെയാണ് നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടി വരിക. ഇതിനായി പ്രത്യേക ജയിലുകൾ സജ്ജീകരിക്കാനാണ് തീരുമാനം. കൊവിഡ്- 19 പടര്‍ന്നു പിടിച്ചപ്പോള്‍ ആശങ്കയിലായത് ജയിലുകളാണ്.

തടവുകാർ തിങ്ങിപ്പാർക്കുന്ന സെല്ലുകളിൽ പകർച്ച വ്യാധിയുടെ സാധ്യത മുന്നിൽ കണ്ടാണ് പരോളും ജാമ്യവും ഉദാരമാക്കിയത്. ഹൈക്കോടതി ഇടപെട്ട് വിചാരണ തടവുകാർക്ക് ഇടക്കാല ജാമ്യവും നൽകി. ഇതോടെ 1818 തടവുകാർക്കാണ് പുറത്തുപോകാൻ വഴിയൊരുങ്ങിയത്. മെയ് മൂന്നിന് ലോക് ഡൗണ്‍ കഴിഞ്ഞാൽ മൂന്നു ദിവസത്തിനുള്ളിൽ ജാമ്യം നൽകിയ 690 തടവുകാർ തിരികയെത്തണമെന്നാണ് കോടതി നിർദ്ദേശം. പിന്നാലെ 30 ദിവസത്തേക്ക് പരോള്‍ കിട്ടിയ 270 തടവുകാരും തിരികെയെത്തും.

പിന്നീട് ഓരോ ഘട്ടങ്ങളിൽ പുറത്തുപോയവർ തിരിച്ചെത്തും. പലരുമായി ഇടപഴകി വരുന്നവർക്ക് രോഗ സാധ്യത തള്ളിക്കളയാനാകില്ല. ഇതൊഴിവാക്കാനാണ് മൂന്ന് മേഖലകളിലായി അഞ്ച് പ്രത്യേക ജയിലുകൾ നിരീക്ഷണത്തിനുമാത്രമായി സജ്ജമാക്കിയത്. നിരീക്ഷണത്തിൽ കഴിയുന്നവരെ പരിചരിക്കാൻ ജയിൽ ജീവനക്കാർക്കും തെരഞ്ഞെടുത്ത തടവുകാർക്കും പരിശീലനം നൽകി. അതേസമയം വ്യാജമദ്യവും വാറ്റു ചാരായവും വിറ്റതിന് പിടികൂടുന്നവരുടെ എണ്ണം കൂടുന്നത് ജയിൽ വകുപ്പിന് മറ്റൊരു തലവേദനയാവുകയാണ്. ഇതുവരെ 800 പേരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...