കൊടും ചൂടും പാചക വാതക ക്ഷാമവും ; സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ടായി ഉയർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊടും ചൂടും പാചക വാതക ക്ഷാമവും കാരണം സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത് 5933 മെഗാവാട്ടായിരുന്നു. 112.5187 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്നതാണ്. 87.4238 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് ഇന്നലെ വാങ്ങിയത്. ജല വൈദ്യുത നിലയങ്ങളിലെ ഉള്‍പ്പെടെ ഇന്നലത്തെ ഉത്പാദനം 25.09 ദശലക്ഷം യൂണിറ്റാണ്.

വിഷുദിനത്തിലും ചുട്ടുപൊള്ളുകയാണ് കേരളം. 12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സീസണിൽ ഇത് രണ്ടാം തവണയാണ് പാലക്കാട്‌ ചൂട് 40° C എത്തുന്നത്. കൊല്ലത്ത് 38 ഡിഗ്രി, കണ്ണൂരും കോട്ടയത്തും 37 ഡിഗ്രി കടന്ന് ചൂട് രേഖപ്പെടുത്തി. നാല് സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് സൂചികയും അപകടനിലയിൽ തുടരുകയാണ്. നാട് അതികഠിനമായ ചൂടിൽ വലയുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...