കു​വൈ​ത്തിൽ ​ക​ന​ത്ത ചൂടും പൊ​ടി​ക്കാ​റ്റും ചാ​റ്റ​ൽ മ​ഴ​യും

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി : രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും. വൈ​കീ​ട്ടോ​ടെ ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം പ​ല​യി​ട​ങ്ങ​ളി​ലും ചാ​റ്റ​ൽ മ​ഴ​യു​മെ​ത്തി. അ​തേ​സ​മ​യം, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്നു. കാ​റ്റ് ഇ​ട​ക്കി​ടെ മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലെ​ത്താം. ഇ​ത് പൊ​ടി​ക്കാ​റ്റി​ന് കാ​ര​ണ​മാ​വും. ഇ​ട​ക്കി​ടെ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യും ഉ​ണ്ടാ​കാം. രാ​ത്രി​യി​ൽ കാ​ലാ​വ​സ്ഥ പൊ​ടി നി​റ​ഞ്ഞ​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​യി​രി​ക്കും. കാ​റ്റ് തെ​ക്കു​കി​ഴ​ക്കു​നി​ന്ന് വ​ട​ക്ക് പ​ടി​ഞ്ഞാ​റോ​ട്ട് നീ​ങ്ങി മ​ണി​ക്കൂ​റി​ൽ 20 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. താ​പ​നി​ല​യി​ൽ ജൂ​ൺ മു​ത​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​കും. ആ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...