കേരളത്തില്‍ ഗുരുതരമായ രീതിയില്‍ കൊവിഡ് വ്യാപനം ; നടപടികള്‍ ശക്തമാക്കും : മന്ത്രിസഭായോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന് പുറത്തുള്ളവര്‍ എത്താന്‍ തുടങ്ങിയതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. കേരളത്തില്‍ ഗുരുതരമായ രീതിയിലേക്ക് കൊവിഡ് വ്യാപനം മാറിയതായും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അറിയിച്ചു. കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനം. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ മുപ്പതോളം പേരുടെ രോഗബാധയ്ക്കുള്ള ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് സമൂഹ വ്യാപനമായിരിക്കാമെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ വ്യാപകമായി വ്യാപാര സ്ഥാപനങ്ങളിലും കടകളിലും എത്തി തുടങ്ങിയിട്ടുണ്ട്.

ഷോപ്പിങ് മാളുകളിലേക്ക് പ്രവേശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അശ്രദ്ധയോടെയാണ് ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആഘോഷ പരിപാടികളിലും നിയന്ത്രണങ്ങള്‍ പതുക്കെ ഇല്ലാതായി വരുന്നതായാണ് സൂചന. വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും ആകാമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശം.  എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ചെറിയ ലോക്ഡൗണ്‍ ലംഘനങ്ങള്‍ പോലും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നത്. ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം ലഭിച്ച ആളുകളും പുറത്തിറങ്ങി നടക്കുന്നതായുള്ള പരാതിയും നിരവധിയാണ്. ഇക്കാര്യങ്ങളെല്ലം സംസ്ഥാനത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് തള്ളിയിടുന്നത്. അതുകൊണ്ടു തന്നെ സുരക്ഷാ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....