കുമ്പള: ഉപ്പള പെരിങ്കടിയിൽ രൂക്ഷമായ കടലാക്രമണം. അഞ്ച് വൈദ്യുതി തൂണുകൾ കടലെടുത്തു. ഇരുപതോളം വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറും അപകടഭീഷണിയിലാണ്. പെരിങ്കടിയിൽനിന്ന് മുട്ടം ഗേറ്റ് വരെയുള്ള തീരദേശത്താണ് ചൊവ്വാഴ്ച ഉച്ചയോടെ കടലാക്രമണം ഉണ്ടായത്. നേരത്തേ ഇവിടെയുണ്ടായിരുന്ന റോഡ് കടലാക്രമണത്തിൽ പൂർണമായും ഒലിച്ചുപോയിരുന്നു. കടലാക്രമണം തടയുന്നതിന് നാട്ടുകാർ ചേർന്ന് ചാക്കിൽ പൂഴി നിറച്ച് ഭിത്തി നിർമിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഉച്ചക്കുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ ഈ മണൽചാക്കുകളും ഒലിച്ചുപോയി. തൂണുകളും ലൈനും പൊട്ടിവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ പ്രദേശം ഇരുട്ടിലാണ്. റോഡ് നഷ്ടപ്പെട്ടതിനാൽ പ്രദേശത്തേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് പ്രദേശം ഒറ്റപ്പെട്ടനിലയിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെർവാട്, കോയിപാടി, പെരിങ്കടി, മുട്ടം, ഉപ്പള ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണം തുടരുകയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























