Thursday, July 3, 2025 11:37 pm

സ്മാര്‍ട്ട് മിഷന്‍റെ ഫോര്‍ട്ട് കൊച്ചിയിലെ സ്വീവേജ് പ്ലാന്‍റ്നിര്‍മാണം നഗരസഭ അനുമതി ഇല്ലാതെ ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്മാര്‍ട്ട് മിഷന്‍റെ ഫോര്‍ട്ട് കൊച്ചിയിലെ സ്വീവേജ് പ്ലാന്‍റ്നിര്‍മാണം നഗരസഭ അനുമതി ഇല്ലാതെ. വേലിയേറ്റ നിയന്ത്രണം കണക്കിലെടുത്ത് ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച കുളം നികത്തിയാണ് പ്ലാന്‍റ് പണിയുന്നത്. ജനവാസമേഖലയില്‍ പ്ലാന്‍റ് പണിയുന്നതിനെതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തിലാണ്. സര്‍ക്കാര്‍ ആശുപത്രി, വിദ്യാലയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ജനവാസ മേഖലയിലാണ് കുളം നികത്തി കൊച്ചിന്‍ സ്മാര്‍‌ട്ട് സിറ്റി അധികൃതര്‍ സ്വീവേജ് പ്ലാന്‍റ് നിര്‍മാണം നടത്തുന്നത്.

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ പോലീസ് സുരക്ഷയോടെ മണ്ണ് പരിശോധന അടക്കുമുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പ്ലാന്‍റിന് നഗരസഭ ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കി നഗരസഭ ആരോഗ്യകാര്യ സമിതി ചെയര്‍മാന്‍ ടി.കെ അഷ്റഫ് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇക്കാര്യം അന്വേഷിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുളം നികത്തുന്നതിനെ നാട്ടുകാര്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. കുളം നികത്തുന്നതിനെതിരെ ആര്‍ഡിഒ കോടതിയെ സമീപിക്കുകയും 2002ല്‍ കുളം സംരക്ഷിക്കാന്‍ നഗരസഭയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വീവേജ് നിര്‍മാണപ്രവൃത്തി നിര്‍ത്തിവെച്ച്‌ കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്ലാന്‍റ് പണിയുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും സമരങ്ങളും സജീവമാവുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...