പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 2 സ്ത്രീകൾ ഉൾപ്പടെയുള്ള സെക്സ് റാക്കറ്റ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രേദേശ് : പതിനാല് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സെക്‌സ് റാക്കറ്റ് പോലീസിന്റെ പിടിയിലായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ മധുരയിലാണ് സംഭവം. സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്‌ഡ് നടത്തിയത്. ആറംഗ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കമരുന്ന് കുത്തിവെച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പത്തു മണിക്കൂറിനുള്ളിൽ മഥുരയിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

ജുബിദ് (34), രവി (27), രാമ് കിലാവന്‍ ഗുപ്‌ത (29), സണ്ണി (33), പൂജ(27), ബിമലേഷ് (30) എന്നിവെരെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഏപ്രിൽ 23നാണ് 14 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പോലീസിന് വിവരം ലഭിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് അജ്ഞാത നമ്പരിൽ നിന്ന് സഹോദരനെ വിളിച്ചിരുന്നു. ഊ തുമ്പുപയോ​ഗിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. മധുരയിലെ ഹോട്ടലിൽ നിന്നാണ് ഫോൺ വിളിച്ചതെന്ന് മനസിലാക്കുകയും അവിടെ താഴത്തെ നിലയിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് നടത്തിയ റെയ്ഡിലാണ് സെക്‌സ്റാക്കറ്റ് പിടിക്കപ്പെടുന്നത്. അറസ്റ്റ്ചെയ്യപ്പെട്ട ജുബിദും രവിയും ചേര്‍ന്ന് ആ ഹോട്ടല്‍ വാടകയ്‌ക്ക് എടുത്ത് നടത്തിവരുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സെക്‌സ് റാക്കറ്റിലെ മറ്റംഗങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...