ചെറുതുരുത്തി : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും സുഹൃത്തിനു കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. ചെറുതുരുത്തി വെട്ടിക്കാട്ടിരി പടിഞ്ഞാറം കുന്നത്ത് വീട്ടില്‍ അബദുള്‍ സമദ് (22), മലപ്പുറം തിരൂരങ്ങാടി മമ്പുറം ദേശം ചെമ്പനഴ വീട്ടില്‍ മുബാറക്ക് (35)എന്നിവരെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം സുഹൃത്തിനും കാഴ്ച്ചവച്ചു എന്നതാണ് കേസ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും സുഹൃത്തിനു കാഴ്ചവെയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍
RECENT NEWS
Advertisment