നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം ; യുവാവിനെ പോലീസ് പൊക്കി

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : മലപ്പുറം വഴിക്കടവില്‍ നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിലായി. മണിമൂളി വരക്കുളം സ്വദേശി കീഴ്പുള്ളി വിനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ച്ച മുമ്പ് ജനുവരി ഇരുപത്തിയെട്ടിനാണ് സംഭവം നടന്നത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പള്ളിയിലേക്ക് പോകുന്നതിനിടയാണ് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടായത്.

മണിമൂളിയിലെ നടപ്പാലത്തിനടുത്തുവെച്ച് വിജനമായ വഴിയില്‍ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ വിനീഷ് വീട്ടമ്മയെ കണ്ട് ബൈക്ക് നിർത്തി കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു. വീട്ടമ്മ ഒച്ച വെച്ചതോടെ പ്രതി ബൈക്കിൽ രക്ഷപെട്ടു. ഇവരുടെ പരാതിയില്‍ പ്രദേശത്തെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനീഷാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിനീഷിനെ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...