കൊല്ലം : ചാത്തന്നൂരില്‍ പതിനഞ്ചുകാരിയെ പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു. നവംബര്‍ മാസം മുതല്‍ തന്നെ ഇവര്‍ പീഡിപ്പിക്കുന്നതായി കൗണ്‍സിലിംഗില്‍ കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടി ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനായ 45കാരനെയും സഹോദരന്റെ സുഹൃത്തായ 22വയസുകാരന്‍ നൗഷാദിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രണയം നടിച്ച് കുട്ടിയെ പീഡിപ്പിച്ചതിനാണ് നൗഷാദിനെ അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് നടന്ന കൗണ്‍സിലിംഗിലാണ് മൂന്ന് മാസമായി അച്ഛന്‍ മദ്യപിച്ച ശേഷം പീഡിപ്പിച്ചിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.
പിതാവും സഹോദരന്റെ സുഹൃത്തും പീഡിപ്പിച്ചു ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി
RECENT NEWS
Advertisment