വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ അറസ്റ്റ് : സമരത്തെ അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാര്‍ സമരത്തെ അട്ടിമറിക്കാനാണ് അറസ്റ്റിലൂടെ പോലീസ് ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ മാതാവ്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും മാതാവ് പറഞ്ഞു. സമരപ്പന്തലില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ചാണ് കുട്ടികളുടെ അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ നിന്ന് പ്രകടനമായാണ് മാതാവ് തിരിച്ചെത്തിയത്. സമരം അവസാനിപ്പിക്കില്ലെന്നും മക്കള്‍ക്ക് നീതി കിട്ടണമെന്നും അവര്‍ പറഞ്ഞു. തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ലഭിക്കണമെന്നും അവര്‍ പറഞ്ഞു.

പോലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ തിരിച്ചെത്തിയ ‘പെമ്പിളൈ ഒരുമൈ’ നേതാവ് ഗോമതിയും നിരാഹാര സമരം തുടരുകയാണ്. നിരാഹാരമിരുന്ന ഗോമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിലും സമരസമിതിക്ക് കടുത്ത പ്രതിഷേധമുണ്ട്. സമരം അട്ടിമറിക്കാന്‍ പോലീസ് ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഈ സമരം മാത്രമേ ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കുന്നുള്ളോ എന്ന് ചോദിച്ച സമരസമിതി പ്രവര്‍ത്തകര്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ലെന്നും ആരോപിച്ചു.

നേരത്ത വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് സത്യാഗ്രഹമിരുന്ന പെണ്‍കുട്ടിയുടെ മാതാവിനേയും സമരസമിതിനേതാക്കളെയും പോലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...