കെഎസ്ആര്‍ടിസി ബസില്‍ യുവനടിയോട് മോശമായി പെരുമാറിയ സംഭവം ; യുവാവിനെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യുവനടിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം.

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. അങ്കമാലിയില്‍ നിന്നുമാണ് യുവാവ് ബസില്‍ കയറുന്നത്. തന്റെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസില്‍ കയറിയതുമുതല്‍ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു- യുവതി പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...

മുഖ്യമന്ത്രിക്ക് ഗവർണറെ ഭയം ; ഭരണം നിയന്ത്രിക്കുന്നത് ആരെന്ന് വിഡി സതീശനോട് പിണറായി വിജയൻ

0
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പേരിൽ ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര...

തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന...