കൊട്ടാരക്കര : വീട്ടമ്മയ്ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ക്കും നേരെ ലൈംഗിക ചേഷ്ടകള്‍ കാട്ടിയ റിട്ട.ബ്ലോക്ക് ഓഫീസര്‍ അറസ്റ്റില്‍. കൊട്ടാരക്കര കാടാംകുളം ശാന്തി നിലയത്തില്‍ ശിവദാസന്‍പിള്ളയെ(59) ആണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. കാടാംകുളം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയെയും പതിനാറും പതിമൂന്നും വയസുള്ള പെണ്‍മക്കളെയും പ്രതി നിരന്തരം ശല്യപ്പെടുത്തുകയും ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും ചെയ്തുവന്നിരുന്നതായാണ് പരാതി. മുന്‍പും സമാനമായ മൂന്ന് കേസുകള്‍ പ്രതിക്കെതിരെ കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണ്‍, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വീട്ടമ്മക്കും പെണ്‍മക്കള്‍ക്കും നേരെ ലൈംഗിക ചേഷ്ടകള്‍ കാട്ടിയ റിട്ടയേഡ് ബ്ലോക്ക് ഓഫീസര്‍ അറസ്റ്റില്‍
RECENT NEWS
Advertisment