തിരുവനന്തപുരത്ത് 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവും അമ്മാവനും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 17കാരിയെ ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവും ഒത്താശ ചെയ്ത അമ്മാവനും പിടിയില്‍. തമിഴ്‌നാട് കുളച്ചല്‍ സ്വദേശി ജീവി മോന്‍ (27), അമ്മാവന്‍ ജറോള്‍ഡിന്‍ (40) വയസ് എന്നിവരാണ് പിടിയിലായത്. വലിയമല പോലീസാണ് ഇരുവരെയും പിടികൂടിയത്. ഫെബ്രുവരി 20നാണ് സംഭവം നടന്നത്. 17കാരിയെ ജീവിമോന്‍ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ട് പോയി ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ചത്.

ബാംഗ്ലൂരിലെ ഹുസൂരില്‍ എത്തിയ ഇരുവരും ഇവിടെ മുറിയെടുത്ത് ഒരു മാസക്കാലമായി താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ പല തവണ ജീവിമോന്‍ കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരവെയാണ് ഇരുവരും ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്. പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോകാന്‍ സഹായം ഒരുക്കിയതിനും കൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് അമ്മാവന്‍ ജറോള്‍ഡിനെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവര്‍ക്കും എതിരെ തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...