സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ ജീവനക്കാരൻ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: കെഎസ്ആർടിസി ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ ജീവനക്കാരൻ പിടിയിലായി. കെഎസ്ആർടിസി കായംകുളം ഡിപ്പോയിലെ ഡ്രൈവറും ചേർത്തല വയലാർ തെക്കേക്കര സ്വദേശിയുമായ രഞ്ജൻ (53) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം.

ആലപ്പുഴയിൽനിന്നും കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പഠിപ്പിക്കാനായി പോവുകയായിരുന്ന അധ്യാപികയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്യുകയായിരുന്നു പ്രതിയായ രഞ്ജൻ. ബസ് തോട്ടപ്പള്ളി കന്നുകാലി പാലത്തിന് അടുത്തെത്തിയപ്പോൾ, തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടർന്ന് പ്രതിയെ ഇതേ ബസിൽത്തന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോപ്പർ വയറിങ് സാമഗ്രികളും മോട്ടോറുകളും മാത്രം മതി ; വർക്കലയിൽ കവർച്ചാ സംഘം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടച്ചിട്ട പ്രവാസികളുടെ അടക്കം വീടുകൾ കേന്ദ്രീകരിച്ച് കവർച്ചാസംഘം...

ഓപ്പറേഷൻ ഗ്രിപ്പിലൂടെ പോലീസിന്റെ പിടിയിലായത് 501 ഗുണ്ടകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് കേരള പോലീസ്...

പ്രതിപക്ഷ ഉപനേതാവിൻ്റെ മുറി വിവാദം : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതികരണം

0
ഡൽഹി : പ്രതിപക്ഷ ഉപനേതാവിൻ്റെ മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ...

കള്ളക്കടൽ പ്രതിഭാസം : നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ...