കൊച്ചി: കൊച്ചിയില്‍ കടയില്‍ എത്തിയ 12 വയസുകാരിയ്ക്ക് ലൈംഗിക അതിക്രമം നടത്തിയ 52 വയസുകാരന്‍ പിടിയില്‍. കാക്കനാട് കാക്കനാട് പടമുകള്‍ സ്വദേശി കാവനാട് വീട്ടില്‍ മജീദാണ് (52) അറസ്റ്റിലായത്. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. ആരുമില്ലാത്ത സമയത്ത് കടയില്‍ എത്തിയ അവസരം മുതലെടുത്താണ് പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.
വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പോലീസില്‍ പരാതി വന്നതോടെയാണ് ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഇയാള്‍ വേറെ ആര്‍ക്കെങ്കിലും നേര്‍ക്ക് ലൈംഗികാതിക്രമം നടത്തിയോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.