കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം ; കൊച്ചിയില്‍ 52 കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ കടയില്‍ എത്തിയ 12 വയസുകാരിയ്ക്ക് ലൈംഗിക അതിക്രമം നടത്തിയ 52 വയസുകാരന്‍ പിടിയില്‍. കാക്കനാട് കാക്കനാട് പടമുകള്‍ സ്വദേശി കാവനാട് വീട്ടില്‍ മജീദാണ് (52) അറസ്റ്റിലായത്. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. ആരുമില്ലാത്ത സമയത്ത് കടയില്‍ എത്തിയ അവസരം മുതലെടുത്താണ് പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.

വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പോലീസില്‍ പരാതി വന്നതോടെയാണ് ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഇയാള്‍ വേറെ ആര്‍ക്കെങ്കിലും നേര്‍ക്ക് ലൈംഗികാതിക്രമം നടത്തിയോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...