12കാരനോട് ലൈംഗികാതിക്രമം കാട്ടിയ 43 കാരന് 6 വർഷം തടവും 40000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പന്ത്രണ്ടുകാരനോട് ലൈംഗികാതിക്രമം കാട്ടിയ 43 കാരന് ആറു വർഷം തടവും 40000 രൂപ പിഴയും ചുമത്തി. ഇടുക്കി വലിയ തോവള സ്വദേശി മണ്ണംപ്ലാക്കൽ വീട്ടിൽ സുരേഷ് നാരായണനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാമ്പഴം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് അതിക്രമം കാണിച്ചത്. കുട്ടി തിരികെയെത്താൻ വൈകിയപ്പോൾ പിതാവ് അന്വേഷിച്ചെത്തി. കൂട്ടിക്കൊണ്ട് വരുമ്പോൾ മുഖം വല്ലാതിരുന്നതിനെ തുടർന്ന് പിതാവ് ചോദിച്ചപ്പോഴാണ് കുട്ടി വിവിരം തുറന്ന് പറഞ്ഞത്.

തുടർന്ന് പിതാവ് അയൽവാസികളെയും കൂട്ടി പ്രതിയുടെ വീട്ടിൽ എത്തി ചോദ്യം ചെയ്യുകയും ബഹളമാവുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ 3 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...