പത്ത് വയസുള്ള 2 പെൺകുട്ടികളോട് ലൈംഗിക അതിക്രമം ; റിമാൻഡിൽ കഴിയവേ 51 കാരനെതിരെ വീണ്ടും പോക്സോ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അമ്പത്തിയൊന്നുകാരനെതിരെ വീണ്ടും പോക്സോ കേസ്. പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെ താമരശ്ശേരി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് അഷ്റഫിനെതിരെ ഏഴ് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് താമരശ്ശേരി പോലീസ് വീണ്ടും കേസെടുത്തത്. താമരശ്ശേരിയില്‍ അഷറഫിന്‍റെ ചൂഷണത്തിന് ഇരയായ കുട്ടികള്‍ വിവരം കൂട്ടുകാരിയോട് പറഞ്ഞിരുന്നു. കൂട്ടുകാരിയാണ് രക്ഷിതാക്കളെ അറിയിച്ചത്.

പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ പ്രതി കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. പിന്നാലെയാണ് പ്രതി നടത്തിയ മറ്റൊരു അതിക്രമത്തിന്റെ വിവരം കൂടി പുറത്തുവരുന്നത്. ഏഴ് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന കാര്യം രക്ഷിതാക്കളാണ് താമരശ്ശേരി പോലീസിനെ അറിയിച്ചത്. അതിക്രമ വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി പോലീസ് അഷ്റഫിനെതിരെ പോക്സോ വകുപ്പ് പ്രകാരം മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇരകളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതി കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. അമ്പത്തിയൊന്നുകാരനായ പ്രതി പെയിന്റിംഗ് തൊഴിലാളിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...