Tuesday, May 21, 2024 10:05 am

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം ; പ്രതിക്ക് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : 17 വയസ്സ് പ്രായമുള്ള മകളുടെ സുഹൃത്തായ പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ചെറുതുരുത്തി കല്യേക്കുന്ന് ദേശം മാണിക്കത്ത് പത്മ വിഹാർ വീട്ടിലെ പത്‌മകുമാർ (53) രാധാകൃഷണനാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി മിനി.ആർ ശിക്ഷ വിധിച്ചത്. 2022 മാർച്ച് മാസം 5-ാം തീയ്യതി അതിജീവിത സുഹൃത്തിൻ്റെ വീട്ടിൽ ഉണ്ടായ സമയം സുഹൃത്തിൻ്റെ അച്ഛനായ പ്രതി രണ്ടു തവണ പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിച്ച് 28 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എ. സീനത്ത് ഹാജരായി. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ അന്നത്തെ എസ്. ഐ. ബിന്ദുലാൽ പി.ബി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സിപിഒ സനൽകുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴ തുക ഇരയ്ക്ക് നൽകാനും നഷ്ടപരിഹാരം നൽകുവാനുമുള്ള ജില്ലാ നിയമ സേവന അതോറിറ്റിയോടുള്ള ശുപാർശയും വിധിയിൽ ഉണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറാനിൽ അലി ബാഗേരി ഇടക്കാല വിദേശകാര്യ മന്ത്രി

0
ടെഹ്‌റാൻ: ഇറാനിൽ മുതിർന്ന നയതന്ത്രജ്ഞൻ അലി ബാഗേരിയെ ഇടക്കാല വിദേശകാര്യ മന്ത്രിയായി...

എസ്.എൻ.ഡി.പി എലിമുള്ളുംപ്ലാക്കൽ ശാഖയിലെ വനിതാസംഘം യൂണിറ്റിന്‍റെ വാർഷിക പൊതുയോഗം നടന്നു

0
കോന്നി : എസ്.എൻ.ഡി.പി യോഗം 1615 -ാം എലിമുള്ളുംപ്ലാക്കൽ ശാഖയിലെ വനിതാസംഘം...

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു ; മീനുകളുടെ കൂട്ട കുരുതി തുടരുന്നു ; കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ...

0
കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. രാത്രിയിലാണ്...

എന്‍റെ നഗരം എന്‍റെ പൂന്തോട്ടം പദ്ധതിയും പാളി ; ശേഷിക്കുന്നത് സംരക്ഷണ കവചം മാത്രം

0
പത്തനംതിട്ട : നഗരസൗന്ദര്യം വീണ്ടെടുക്കാൻ ആരംഭിച്ച എന്‍റെ നഗരം എന്‍റെ പൂന്തോട്ടം...