പട്ടാപ്പകല്‍ വിദ്യാര്‍ഥിനിക്കു നേരെ പീഡന ശ്രമം ; പെണ്‍കുട്ടി യുവാവിനെ പിടികൂടി പോലീസിൽ ഏല്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ട്യൂഷൻ ക്ലാസ് കഴിഞ്ഞു വരുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ പട്ടാപ്പകൽ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാർഥിനി തന്നെ പിടികൂടി പോലീസിലേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്കൂളിനടുത്ത് എത്തിയപ്പോൾ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു.

പിന്നാലെ ഇയാൾ കുതറിയോടി മറ്റൊരു വിദ്യാർഥിനിയേയും ശല്യപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി തന്നെ ഇയാളെ പിന്തുടർന്ന് ഷർട്ടിൽ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ തടിച്ചു കൂടുകയും ബിജുവിനെ തടഞ്ഞു വെക്കുകയും ചെയ്തു. പിങ്ക് പോലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു ; പിഡിപി പ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത് പോലീസ്

0
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ...

പുനർജനി കേസ് : വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി ;...

0
തിരുവനന്തപുരം : വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി....

പ്രവാസികൾക്ക് ഇനിമുതൽ ജനന, മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഓൺലൈനായി തിരുത്താം

0
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ...

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്

0
യുഎഇ : ചൂടിനൊപ്പം മഴയും അസ്ഥിര കാലാവസ്ഥയും...