ലൈംഗികാതിക്രമം ; 37 കാരന് ഏഴ് വര്‍ഷം കഠിനതടവും പിഴയും

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 37 കാരന് ഏഴ് വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. പുല്‍പ്പള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടില്‍ ജോസ് അഗസ്റ്റിന്‍ എന്ന റിജോ(37) യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാര്‍ ശിക്ഷിച്ചത്. പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് വിധി. രണ്ട് കേസുകളിലായാണ് ഏഴ് വര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പോക്സോ നിയമപ്രകാരവും മര്‍ദിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും റിജോ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. 2022 ജനുവരിയിലാണ് കേസിനാസ്പദമായ പരാതി ലഭിച്ചത്.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. അന്നത്തെ പുല്‍പ്പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജിതേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസെടുത്തതിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലും അറസ്റ്റിലായിരുന്നു. രണ്ടാമത്തെ കേസിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...