Monday, April 28, 2025 8:00 pm

ലൈംഗിക പീഡനം ചെറുത്ത 23 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ലൈംഗിക പീഡനം ചെറുത്ത 23കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ യാദ്ഗീര്‍ ജില്ലയിലെ ഷഹാപൂര്‍ നഗരത്തിന് അടുത്തുള്ള ഗ്രാമത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

ഒക്ടോബര്‍ മൂന്നിന് അര്‍ദ്ധരാത്രിക്ക് ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ല എന്ന് അറിയാവുന്ന പ്രതി അവിടെ കയറിചെല്ലുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ ഗംഗപ്പ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. യുവതി ശക്തമായി പ്രതിരോധിച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി. പിന്നീട് മോട്ടോര്‍ സൈക്കിളില്‍ നിന്നും എടുത്ത പെട്രോളുമായി എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തീവെയ്ക്കുകയായിരുന്നു.

തീ ആളിക്കത്തുന്നതും പെണ്‍കുട്ടിയുടെ നിലവിളിയും കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ഇവര്‍ തീ അണച്ച് പെണ്‍കുട്ടിയെ സുരാപുര താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കല്‍ബുര്‍ഗി ജില്ല ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ഒക്ടോബര്‍ നാലിന് രാവിലെ ഇവരുടെ മരണം സംഭവിച്ചു. മരണത്തിന് മുന്‍പ് തന്നെ പോലീസ് പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തിരുന്നു.

മനുഷ്യത്വ രഹിതമായ സംഭവം എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച കര്‍ണാടക ആഭ്യന്തരമന്ത്രി കുറ്റവാളിക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു. പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്ന് അറിയിച്ച മന്ത്രി സംഭവത്തില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗവര്‍ണര്‍മാർക്ക് പിണറായി വിരുന്നൊരുക്കിയത് മാസപ്പടിക്കേസില്‍ നിന്ന് തലയൂരാനെന്ന് കെ.സുധാകരന്‍

0
കണ്ണൂർ: മാസപ്പടി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി...

സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

0
ആര്‍എഫ്‌സിടി ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട്...

ഷാജി എൻ കരുണിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി

0
കൊച്ചി: സംവിധായകൻ ഷാജി എൻ കരുണിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ...

നൂതന മിസൈലുകളടക്കം ചൈന പാകിസ്താന് കൈമാറിയതായി റിപ്പോർട്ട്

0
ഡൽഹി: പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ നൂതന മിസൈലുകളടക്കം ചൈന കൈമാറിയതായി...