ഭർത്താവിന്റെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പോത്തൻകോട് : ഭർത്താവിന്റെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാവുവിള തെറ്റിച്ചിറ വൃന്ദഭവനിൽ വൃന്ദ (28) യാണ് ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വാവറയമ്പലം കാവുവിളയിൽ വൃന്ദയെ ആക്രമിച്ചത്.

കാവുവിളയിലെ കടയിൽ തയ്യൽ പഠിക്കാനെത്തിയതായിരുന്നു വൃന്ദ. വൃന്ദയുടെ ഭർത്താവ് സബിൻലാലിന്റെ സഹോദരൻ പണിമൂല തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ സിബിൻ ലാലിനെ (29) പോത്തൻകോട് പോലീസ് അന്നു തന്നെ അറസ്റ്റു ചെയ്തു. കാറിലെത്തിയ സിബിൻ ലാൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോളും തുണി ചുറ്റിയ പന്തവുമായെത്തി വൃന്ദയെ ആക്രമിക്കുകയായിരുന്നു. ഭയന്ന് കടയ്ക്കുള്ളിൽ നിന്ന് ഇറങ്ങിയോടിയ വൃന്ദ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സിബിൻലാൽ പിന്നാലെയെത്തി പന്തം കത്തിച്ചെറിഞ്ഞു.

സബിൻ ലാലുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വൃന്ദയോട് ഭർത്താവുമായി ജീവിക്കണമെന്ന് സിബിൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും ഇതിനു വിസമ്മതിച്ചതാണ് ആക്രമണത്തിനു കാരണമെന്നും പോലീസ് പറയുന്നു. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട സിബിനിനെ മണിക്കൂറുകൾക്കുള്ളിൽ മുട്ടത്തറ ഭാഗത്തു വെച്ചാണ് പോലീസ് പിടികൂടിയത്. ഈ സമയം വിഷം കഴിച്ചെന്ന് പറഞ്ഞതിനെത്തുടർന്ന് ഇയാളെ പോലീസ് മെഡിക്കൽ കോളേജിലെത്തിച്ച ശേഷമാണ് തുടർനടപടിയെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....