ലൈംഗിക പീഡനം ചെറുത്ത 23 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ലൈംഗിക പീഡനം ചെറുത്ത 23കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ യാദ്ഗീര്‍ ജില്ലയിലെ ഷഹാപൂര്‍ നഗരത്തിന് അടുത്തുള്ള ഗ്രാമത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

ഒക്ടോബര്‍ മൂന്നിന് അര്‍ദ്ധരാത്രിക്ക് ശേഷം പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ല എന്ന് അറിയാവുന്ന പ്രതി അവിടെ കയറിചെല്ലുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ ഗംഗപ്പ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. യുവതി ശക്തമായി പ്രതിരോധിച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി. പിന്നീട് മോട്ടോര്‍ സൈക്കിളില്‍ നിന്നും എടുത്ത പെട്രോളുമായി എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തീവെയ്ക്കുകയായിരുന്നു.

തീ ആളിക്കത്തുന്നതും പെണ്‍കുട്ടിയുടെ നിലവിളിയും കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ഇവര്‍ തീ അണച്ച് പെണ്‍കുട്ടിയെ സുരാപുര താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കല്‍ബുര്‍ഗി ജില്ല ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ഒക്ടോബര്‍ നാലിന് രാവിലെ ഇവരുടെ മരണം സംഭവിച്ചു. മരണത്തിന് മുന്‍പ് തന്നെ പോലീസ് പെണ്‍കുട്ടിയുടെ മരണമൊഴി എടുത്തിരുന്നു.

മനുഷ്യത്വ രഹിതമായ സംഭവം എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച കര്‍ണാടക ആഭ്യന്തരമന്ത്രി കുറ്റവാളിക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു. പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്ന് അറിയിച്ച മന്ത്രി സംഭവത്തില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...