തിരുവനന്തപുരം: കേരള പോലീസ് സർവീസിലുള്ള ഒരു സി ഐക്ക് കൂടി പിരിച്ചുവിടൽ നോട്ടീസ് നൽകിയ വിഷയത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അയിരൂർ എസ് എച്ച് ഒ ആയിരുന്ന ജയസനിലിനാണ് സംസ്ഥാന പോലീസ് മേധാവി ഡി ജി പി അനിൽകാന്ത് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. സി ഐ ചെയ്ത കുറ്റങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജയസനിലിനെതിരായ പ്രധാന കുറ്റം പോക്സോ കേസിലെ പ്രതിയെ ലൈംഗികമായി ഉപദ്രവിച്ചതും കൈക്കൂലിയായി അരലക്ഷം രൂപ കൈപ്പറ്റിയെന്നതുമാണ്. പോക്സോ കേസിലെ പ്രതിയെ ലൈഗിംകമായി ഉപദ്രവിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അയിരൂർ സി ഐ. പോലീസിലെ ക്രമിനലുകളെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇയാൾക്കും ഡിജിപി അനിൽകാന്ത് നൽകിയ നോട്ടീസ് നൽകിയത്. പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ പറയാം എന്നാണ് നോട്ടീസിലുള്ളത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും സംസ്ഥാന പോലീസ് മേധാവിയുടെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
പോക്സോ കേസിലെ പ്രതിയോട് ചെയ്തത്
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആണ് അയിരൂര്‍ സി ഐ ആയിരിക്കെ ജയസനില്‍ ഗൾഫിൽ നിന്ന് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവാണ് സി ഐ ജയസനിലിനെതിരെ പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം സ്റ്റേഷനിൽ കാണാനെത്തിയ പ്രതിയോട് ചില താത്പര്യങ്ങൾ പരിഗണിക്കാനും സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കാമെന്നും ജയസനിൽ വാക്കുപറഞ്ഞു. പിന്നീട് പ്രതിയെ സി ഐ തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി. അവിടെ വെച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാൻ 50000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.
പിന്നീട് ജയസനിൽ വാക്കുമാറി. പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലിലടച്ചു. കേസിൽ കുറ്റപത്രവും സമർപ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യ ഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം പരാതിപ്പെടുകയായിരുന്നു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സി ഐക്കെതിരെ പീഡനത്തിന് പരാതിയും നൽകുകയായിരുന്നു. ഇതാണ് സി ഐ ജയസനിലിന് വലിയ കുരുക്കായത്. റിസോർട്ട് ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ സസ്പെൻഷനിലായതിന് പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്. ഇതോടെയാണ് ജയസനിലിന് സംസ്ഥാന പോലീസ് മേധാവി ഡി ജി പി അനിൽകാന്ത് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































