കല്‍പ്പറ്റ: ലൈംഗികാതിക്രമ പരാതിയില്‍ ഗ്രേഡ് എസ്ഐക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. വയനാട് കേണിച്ചിറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുരളിക്കെതിരേയാണ് പരാതി. പോലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള മെസില്‍ ജോലി ചെയ്യുന്ന 37 വയസുകാരിയാണ് പരാതിക്കാരി.
കഴിഞ്ഞ 10-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മെസില്‍ യുവതി തനിച്ചായിരുന്നപ്പോള്‍ എത്തിയ ഗ്രേഡ് എസ്ഐ കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ പരാതി.
സംഭവത്തിന് ശേഷം യുവതി കേണിച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ആദ്യം കേസെടുക്കാന്‍ തയാറായില്ല. പിന്നീട് ജില്ലാ പോലീസ് മേധാവി വിഷയത്തില്‍ ഇടപെട്ടതോടെയാണ് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്.