കലാക്ഷേത്രയിലെ പീഡനം ; അന്വേഷണ സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കലാക്ഷേത്രയിലെ പീഡന ആരോപണത്തില്‍ അന്വേഷണ സമിതി രൂപീകരിക്കാനൊരുങ്ങി ഫൗണ്ടേഷന്‍. അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പത്മനും മറ്റ് മൂന്ന് അധ്യാപകര്‍ക്കുമെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാനാണ് സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിച്ചത്. ജസ്റ്റിസ് (റിട്ട) കെ കണ്ണന്‍, മുന്‍ ഡിജിപി ലെത്തികാ ശരണ്‍, ഡോ. ശോഭ വര്‍ത്തമാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ അന്വേഷിക്കുക.

കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥിനികളുടെ പീഡന പരാതിയില്‍ മലയാളി അധ്യാപകന്‍ അറസ്റ്റിലായിരുന്നു. രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ഹരി പത്മനും മൂന്ന് അധ്യാപകര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തി. ചെന്നൈ പോലീസ് അറസ്റ്റ് ചെയ്ത ഹരി പത്മനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...