Saturday, May 18, 2024 11:04 pm

ലൈം​ഗിക പീഡന കേസ് : പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കും ; മംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ലൈം​ഗിക പീഡന കേസിൽ എൻഡിഎയുടെ ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന. ഇപ്പോൾ ദുബായിലുള്ള പ്രജ്വൽ രേവണ്ണ മംഗളൂരു വിമാനത്താവളത്തിൽ വന്ന് കീഴടങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മ്യൂണിക്കിൽ നിന്ന് യുഎഇയിലേക്ക് ഇന്ന് പുലർച്ചെ ആണ് പ്രജ്വൽ എത്തിയത്. അവിടെ നിന്ന് മംഗളുരുവിലേക്ക് പ്രജ്വൽ എത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ മംഗളൂരു വിമാനത്താവളത്തിൽ വച്ച് പ്രത്യേകാന്വേഷണ സംഘം പ്രജ്വലിനെ കസ്റ്റഡിയിൽ എടുക്കും.

അതേ സമയം ഇന്നലെ അറസ്റ്റിലായ ജെഡിഎസ് എംഎൽഎ എച്ച് ഡി രേവണ്ണക്കെതിരെ 1996 ൽ ഇം​ഗ്ലണ്ടിലും പീഡനപരാതിയെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ്. താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സ്ത്രീയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു എന്നതാണ് പരാതി മുൻ മണ്ഡ്യ എംപി എൽ ആർ ശിവരാമ ഗൗഡയുടെ വെളിപ്പെടുത്തൽ. അന്ന് ദേവഗൗഡ പ്രധാനമന്ത്രി ആണെന്നും കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയിൽ അന്വേഷിച്ചാൽ കേസ് രേഖകൾ ഇപ്പോഴും ഉണ്ടാകും എന്നും ശിവരാമ ഗൗഡ വിശദമാക്കി. ശിവരാമ ഗൗഡ അന്ന് രേവണ്ണയുടെ കൂടെ ഉണ്ടായിരുന്നു. രേവണ്ണ അന്ന് കർണാടക ഹൗസിങ് വകുപ്പ് മന്ത്രി ആണെന്നും ശിവരാമ ​ഗൗഡ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അതിശക്തമായ മഴയ്ക്ക് സാധ്യത ; തലസ്ഥാനമടക്കം 5 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, എല്ലാ ജില്ലകളിലും...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്....

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു ; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്...

അബ്ദുൽ റഹീമിന്‍റെ മോചനം ; പണം കൈമാറുക സർട്ടിഫൈഡ് ചെക്കായി

0
റിയാദ്∙ അബ്ദുൽ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും...

വർക്കിം​ഗ് കമ്മറ്റിയാണ് പ്രധാനം ; സുപ്രഭാതം ​ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിൽ സാദിഖലി ശിഹാബ്...

0
കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ​ഗൾഫ് എഡിഷൻ ഉ​ദ്ഘാടന ചടങ്ങിൽ‌ പങ്കെടുക്കാത്തതിൽ...