വിവാഹവാഗ്ദാനം നൽകി പണം തട്ടി , പീഡിപ്പിക്കാനും ശ്രമം : കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ കേസ്​

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ വിവാഹവാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്തെന്ന കേസിൽ പോലീസ്‌ കേസെടുത്തു. അതുലിനെതിരെ മുൻ കെഎസ്‌യു പ്രവർത്തകയായ പേരാവൂർ സ്വദേശിനി സിറ്റി പോലീസ്‌ കമീഷണർക്ക്‌ നൽകിയ പരാതിയിലാണ്‌ വനിതാ പോലീസ് സ്‌റ്റേഷനിൽ കേസെടുത്തത്‌. മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്‌ അതുൽ. അതുലുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനം ചെയ്‌ത്‌ പല ഘട്ടങ്ങളിലായി ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു.

യാത്രാമധ്യേ കാറിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. അതുലിന്‌ മറ്റ്‌ ബന്ധങ്ങൾ ഉണ്ടെന്നറിഞ്ഞാണ്‌ പ്രണയത്തിൽനിന്ന്‌ പിന്മാറിയത്‌. പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി. പരാതിപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച്‌ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...