ലൈംഗിക പീഡന പരാതി ; നടിക്കെതിരെ ചെങ്കൊടിയുമായി മുകേഷിന്‍റെ പോസ്റ്റ്, പിന്നാലെ എഡിറ്റ് ചെയ്ത് ഫോട്ടോ മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തനിക്കിതിരെ നടി മീനു മുനീർ ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തിൽ മറുപടി പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പിലിട്ട ചിത്രം മാറ്റി നടനും കൊല്ലം എംഎൽഎയുമായ മുകേഷ്. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ആദ്യമിട്ട പോസ്റ്റിൽ പാർട്ടി പതാക പിടിച്ചു നിൽക്കുന്ന ചിത്രമാണ് ചേർത്തിരുന്നത്. എന്നാൽ നടിക്കെതിരായ പോസ്റ്റിലെ ചെങ്കൊടി നീക്കി മുകേഷ്. താരത്തിന്റെ ഫോട്ടോ മാത്രം ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റ്. ലൈംഗിക പീഡന പരാതിയിൽ ചെങ്കൊടിയേന്തിയുള്ള ഫോട്ടോ വെച്ചു മറുപടി ഇട്ടതിന് വലിയ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെ എഡിറ്റ് ചെയ്ത് ചിത്രം മാറ്റിയത്.

തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത് വന്നിരുന്നു. ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടൻ മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ വാർത്താ കുറിപ്പാണ് മുകേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പാർട്ടി പതാക പിടിച്ചു നിൽക്കുന്ന ചിത്രത്തോടെയായിരുന്നു പോസ്റ്റ്. എന്നാൽ വൈകാതെ ഈ ചിത്രം നീക്കി സ്വന്തം ഫോട്ടോ വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. പാർട്ടിയെ നാണം കെടുത്താതെ എംഎൽഎ പദവി ഒഴിയണമെന്നടക്കം നിരവധി കമന്‍റുകൾ പോസ്റ്റിൽ കമന്‍റ് വന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി

0
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി. ജനകീയ...

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ...

തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി സൗരവ്ദാസ്

0
ഡൽഹി: തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി...