ലൈംഗിക പീഡന പരാതി ; നടിക്കെതിരെ ചെങ്കൊടിയുമായി മുകേഷിന്‍റെ പോസ്റ്റ്, പിന്നാലെ എഡിറ്റ് ചെയ്ത് മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തനിക്കിതിരെ നടി മീനു മുനീർ ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തിൽ മറുപടി പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പിലിട്ട ചിത്രം മാറ്റി നടനും കൊല്ലം എംഎൽഎയുമായ മുകേഷ്. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ആദ്യമിട്ട പോസ്റ്റിൽ പാർട്ടി പതാക പിടിച്ചു നിൽക്കുന്ന ചിത്രമാണ് ചേർത്തിരുന്നത്. എന്നാൽ നടിക്കെതരായ പോസ്റ്റിലെ ചെങ്കൊടി നീക്കി മുകേഷ്. താരത്തിന്റെ ഫോട്ടോ മാത്രം ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റ്. ലൈംഗിക പീഡന പരാതിയിൽ ചെങ്കൊടിയേന്തി യുള്ള ഫോട്ടോ വെച്ചു മറുപടി ഇട്ടതിന് വലിയ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെ എഡിറ്റ് ചെയ്ത് ചിത്രം മാറ്റിയത്. തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത് വന്നിരുന്നു.

ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടൻ മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ വാർത്താ കുറിപ്പാണ് മുകേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പാർട്ടി പതാക പിടിച്ചു നിൽക്കുന്ന ചിത്രത്തോടെയായിരുന്നു പോസ്റ്റ്. എന്നാൽ വൈകാതെ ഈ ചിത്രം നീക്കി സ്വന്തം ഫോട്ടോ വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. പാർട്ടിയെ നാണം കെടുത്താതെ എംഎൽഎ പദവി ഒഴിയണമെന്നടക്കം നിരവധി കമന്‍റുകൾ പോസ്റ്റിൽ കമന്‍റ് വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...