ലൈംഗികാരോപണം ; കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സി പി എം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നടപടിക്ക് ഒരുങ്ങി സിപിഎം. ചെയർമാൻ സ്ഥാനത്ത് നിന്ന് കോട്ടയിൽ രാജുവിനെ ഉടൻ മാറ്റാനാണ് സാധ്യത. താൽക്കാലിക ജീവനക്കാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പാർട്ടി നീക്കം. ഭർത്താവിൻ്റെ ചികിത്സാ സഹായത്തിനായി സമീപിച്ച കരുനാഗപ്പള്ളി നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയോട് ചെയർമാൻ കോട്ടയിൽ രാജു ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിപക്ഷ സംഘടനങ്ങൾ ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് സമരത്തിലാണ്. സിപിഎം അനുഭാവിയാണെന്ന് വ്യക്തമാക്കിയ യുവതി കോട്ടയിൽ രാജുവിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു.

പാർട്ടി ജില്ലാ നേതൃത്വം ചെയർമാനോട് വിശദീകരണം തേടി. ഇക്കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. കോട്ടയിൽ രാജുവിനെ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റാനാണ് നീക്കം. സമ്മേളന കാലത്ത് ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ ഉയർന്ന പരാതി പാർട്ടിയെയും വെട്ടിലാക്കിയിട്ടുണ്ട്. ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നാണ് കോട്ടയിൽ രാജുവിൻ്റെ വിശദീകരണം. നഗരസഭ ചെയർമാൻ സ്ഥാനം 4 വർഷം സിപിഎമ്മിനും 1 വർഷം സിപിഐയ്ക്കും എന്നാണ് മുന്നണി ധാരണ. ലൈംഗികാരോപണത്തിൻ്റെ പേരിൽ കോട്ടയിൽ രാജുവിനെ മാറ്റിയാലും ധാരണ പ്രകാരമുള്ള സ്വാഭാവിക നടപടി എന്നാകും പാർട്ടിയുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന

0
കൊച്ചി: കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്...

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...