പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി

For full experience, Download our mobile application:
Get it on Google Play

ഇസ്‍ലാമാബാദ് : പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി. 10 വര്‍ഷത്തോളമായി വിവാഹ വാഗ്​ദാനം നല്‍കി അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെയാണ് യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്​കൂളില്‍ ബാബര്‍ അസമിന്റെ  സഹപാഠിയായിരുന്നു താന്‍. 10 വര്‍ഷത്തോളമായി വിവാഹ വാഗ്​ദാനം നല്‍കി ബാബര്‍ അസം പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമായി വളര്‍ന്നതോടെ അസം വാക്കുമാറ്റുകയായിരുന്നുവെന്ന് യുവതി പറയുന്നു.

2010ല്‍തന്നെ തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് യുവതിയുടെ അവകാശവാദം. മുമ്പ് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന അസമിനെ സഹായിച്ചിരുന്നത് താനാണ്. പരാതിയുമായി പോലീസിനെ സമീപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ബാബര്‍ തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു.

പാക്കിസ്ഥാനിലെ പ്രശസ്​ത മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖ് ട്വിറ്ററിലൂടെ യുവതിയുടെ വാര്‍ത്താസമ്മേളനത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടു. എന്നെ വിവാഹം ചെയ്യാമെന്ന് ബാബര്‍ അസം ഉറപ്പു നല്‍കിയിരുന്നു. അയാള്‍ എന്നെ ഗര്‍ഭിണിയാക്കി. ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തുകയും അയാളുടെ ഇംഗിതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്​തു – യുവതിയുടെ വെളിപ്പെടുത്തലുകള്‍ സാജ് സാദിഖ് ട്വീറ്റ് ചെയ്തു. നിലവില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ടീമിനൊപ്പമാണ് ബാബര്‍ അസം. ഈ വര്‍ഷം തുടക്കത്തില്‍ ബാബറിനെ കളിയുടെ മൂന്ന് ഫോര്‍മാറ്റുകള്‍ക്കും പാക് നായകനായി തിരഞ്ഞെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...