മാനസിക വളര്‍ച്ചയില്ലാത്ത എട്ടു വയസുകാരനോട് ലൈംഗിക അതിക്രമം ; പ്രതിക്ക് ആറു വര്‍ഷം കഠിനതടവും പിഴയും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മാനസിക വളര്‍ച്ചയില്ലാത്ത എട്ടു വയസുകാരനോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അതിവേഗകോടതി. ഏനാത്ത് ഇളങ്കമംഗലം ലക്ഷംവീട്ടില്‍ ജെ ഹരികുമാറി(45)നെയാണ് ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ വകുപ്പ് പ്രകാരവുമാണ് ആറു വര്‍ഷം കഠിനതടവിനും 11000 രൂപ പിഴയും വിധിച്ചത്. പിഴത്തുക അടയ്ക്കുന്ന പക്ഷം കുട്ടിക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. 2021 ഒകേ്ടാബര്‍ 23 നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 76 ശതമാനം വൈകല്യമുള്ള കുട്ടിയെ പ്രതി ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി ഗുരുതരമായ ലൈംഗികാതിക്രമത്തിനു വിധേയനാക്കുകയായിരുന്നു.

കുട്ടിയില്‍ അസ്വസ്ഥത ശ്രദ്ധയില്‍പ്പെട്ട മാതാവ് കാര്യം അന്വേഷിച്ചപ്പോള്‍ സംഭവത്തെപ്പറ്റി പറഞ്ഞു. ഉടനെ ടീച്ചറെയും ചികില്‍സിക്കുന്ന ഡോക്ടറെയും വിവരം അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം ചൈല്‍ഡ്‌ലൈനില്‍ എത്തിച്ച് കൗണ്‍സിലിംഗ് ലഭ്യമാക്കി. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് കുട്ടി ഇരയായി എന്ന് വെളിപ്പെട്ടതിനെതുടര്‍ന്ന് പോലീസില്‍ അറിയിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഏനാത്ത് എസ്.ഐ ആയിരുന്ന ടി.സുമേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ് ഐ ഷാജി കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...