മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് പോലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പന്ത്രണ്ടു വയസ്സുകാരി മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് പോലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു. പിതാവ് ഉപദ്രവിക്കുന്ന വിവരം കുട്ടി അധ്യാപകരെ അറിയിച്ചതിനെ തുടർന്നാണ് കുന്ദമംഗലം പോലീസ് കേസെടുത്തത്. മകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയും അശ്ലീല വീഡിയോകൾ കാണിച്ച് സെക്‌സിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പിതാവിനെതിരെ കുട്ടിയുടെ പരാതി. പിതാവിന്റെ ഭീഷണിയെ തുടർന്ന് വീട്ടിൽ പറയാതിരുന്ന കുട്ടി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 28നാണ് കുട്ടിയുടെ പരാതി അധ്യാപകർ പോലീസിൽ അറിയിക്കുന്നത്. ചൈൽഡ് ലൈൻ വഴിയെത്തിയ പരാതിയിൽ പിതാവിനെതിരെ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി നാടുവിട്ടത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നത്തിൽ കുട്ടിയെ ബലിയാടാക്കുകയാണെന്ന സംശയത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി മുങ്ങുന്നത്, പിതാവിനെതിരെ ഗാർഹിക പീഡനത്തിന് കുട്ടിയുടെ മാതാവ് പരാതി നൽകിയതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ കുട്ടിയുടെ പരാതി ബോധ്യപ്പെട്ടപ്പോഴേക്കും പ്രതി നാടുവിട്ടു. വിസ റദ്ദ് ചെയ്ത് പ്രതിയെ നാട്ടിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...