Thursday, May 2, 2024 8:20 am

ലഖിംപുര്‍ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചു ; ലഖ്‌നൗനില്‍ 144 പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കർഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ ലഖിംപുർ ഖേരി സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സംഘത്തിനും ഉത്തർപ്രദേശ് സർക്കാർ അനുമതി നിഷേധിച്ചു. ലഖിംപുർ സന്ദർശനത്തിനായി പോയ പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളെ ഇതിനോടകം യുപി പോലീസ് തടങ്കലിലാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് സന്ദർശനത്തിന് അനുമതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്. ആൾക്കൂട്ടത്തിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗാന്ധിക്കും സംഘത്തിനും യുപി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ചൊവ്വാഴ്ച അർധരാത്രിയോടെ ലഖ്നൗവിൽ 144 പ്രഖ്യാപിച്ചുകൊണ്ട് പോലീസ് ഉത്തരവിറക്കി. വരാനിരിക്കുന്ന ഉത്സവങ്ങൾ, വിവിധ പ്രവേശന പരീക്ഷകൾ, കർഷക പ്രതിഷേധങ്ങൾ എന്നിവ കണക്കിലെടുത്ത് ക്രമസമാധാനം നിലനിർത്താനും കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി നവംബർ എട്ടു വരെ സിആർപിസി സെക്ഷൻ 144 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ലഖ്നൗ പോലീസ് അറിയിച്ചു.

ഇതിനിടെ കസ്റ്റഡിയിലെടുത്ത് 38 മണിക്കൂറിനുശേഷവും തന്നെ എന്തിനാണ് തടങ്കലിൽ വെച്ചതെന്ന് പോലീസ് അറിയിച്ചില്ലെന്നും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയില്ലെന്നും പ്രിയങ്കാ ഗാന്ധി പ്രസ്താവനയിൽ ആരോപിച്ചു.
വാഹനം ഇടിച്ചു കയറ്റി കർഷകരെ കൊലപ്പെടുത്തിയ മന്ത്രിപുത്രനെ കസ്റ്റഡിയിലെടുക്കാതെ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റു ചെയ്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് രൂക്ഷമായ വിമർശനമുന്നയിച്ചു.

പ്രിയങ്ക അറസ്റ്റിലായതിനെത്തുടർന്ന് സീതാപുരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറി. വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും യു.പി. സർക്കാർ നടപടിയെ അപലപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച ലഖിംപുർ ഖേരിയിലേക്ക് പോയതിനാലാണ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ജില്ലാ മജിസ്ട്രേട്ട് വിശാൽ ഭരദ്വാജ് പറഞ്ഞു. പ്രിയങ്ക ഭയരഹിതയും യഥാർഥ കോൺഗ്രസുകാരിയും ആണെന്നും പരാജയം സ്വീകരിക്കില്ലെന്നും സത്യാഗ്രഹം വിജയിക്കുകതന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വ്യാജ ബോംബ് ഭീഷണി : സന്ദേശം വന്നത് റഷ്യയുടെ കണ്‍ട്രി ഡൊമെയ്‌നുള്ള ഇ- മെയില്‍...

0
ന്യൂഡല്‍ഹി: തലസ്ഥാനനഗരത്തെ ഭീതിലാഴ്ത്തിയ വ്യാജബോംബ് ഭീഷണി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്....

നിങ്ങൾ ഇ​റ്റ​ലി​യി​ലേ​ക്ക് പോ​കൂ ; രാ​ഹു​ൽ ഗാ​ന്ധി​യെ അധിക്ഷേപിച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്

0
മും​ബൈ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി...

വടകരക്കാര്‍ മതംനോക്കി വോട്ട് ചെയ്യുന്നവരല്ല ; സിപിഎം ആര്‍എസ്എസിന്റെ നിലവാരത്തിലെത്തി- മുരളീധരൻ

0
കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ വിജയിക്കുകയാണെങ്കില്‍ അത് വര്‍ഗീയതയുടെ വിജയമായിരിക്കുമെന്ന ഇടത്...

ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നു : ചിന്താ ജെറോം

0
തിരുവനന്തപുരം : ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം മേയറുമായ ആര്യ...