കോട്ടയം : പാലാ പോളി ടെക്‌നിക്ക് കോളേജില്‍ എസ്.എഫ്.ഐ യും എ.ബി.വി.പിയും തമ്മില്‍ സംഘര്‍ഷം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. കോളേജ് ക്യാമ്പസിലും തുടര്‍ന്ന് സിവില്‍ സ്റ്റേഷനു മുന്നിലും വിദ്യാര്‍ഥികള്‍ തമ്മില്‍ അടിയായി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജോയല്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐയാണ് ആക്രമണം നടത്തിയതെന്ന് എ.ബി.വി.പിയും എ.ബി.വി.പിയാണ് ആക്രമിച്ചതെന്ന് എസ്.എഫ്.ഐയും ആരോപിച്ചു.
പാലാ പോളി ടെക്‌നിക്ക് കോളേജില്‍ എസ്.എഫ്.ഐ യും എ.ബി.വി.പി യും തമ്മില്‍ സംഘര്‍ഷം
RECENT NEWS
Advertisment