പത്തനംതിട്ട : ഭരണ സ്വാധീനം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്ന എസ്എഫ്ഐ ശൈലി പ്രതിഷേധാർഹമെന്ന് ഡിസിസി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് അലൻ ജിയോമൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ, രാഹുൽ കൈതയ്ക്കൽ കൺവീനർമാരായ തൗഫീക്ക് രാജൻ, ഫെന്നി നൈനാൻ എന്നിവരാന്ന് ഉപവാസം നയിച്ചത്.
മുൻ ഡിസിസി പ്രസിഡൻ്റ് പി.മോഹൻരാജ്, ഡിസിസി വൈസ് പ്രസിഡൻ്റുമാരായ വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ് കുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, കെ എസ് യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, നേതാക്കളായ സതീഷ് ചാത്തങ്കരി, ജെറി മാത്യൂ സാം, വി.ടി അജോമോൻ, അഫസൽ വി ഷെയ്ഖ്, സാംജി ഇടമുറി, ജോമോൻ പുതുപറമ്പിൽ, റോബിൻ മോൻസി, നേജോ മെഴുവേലി, ജോമി വർഗീസ്, തദാഗത് ബി കെ, സ്റ്റൈൻസ് ജോസ്, ജോൺ കിഴക്കേതിൽ, അസ്ലം.കെ.അനൂപ്, അഖിൽ സന്തോഷ്, സെബി, ബിനിൽ ബിനു, ഇമ്മാനുവൽ, ടെറിൻ, റോഷൻ റോയി ജെറിൻ ജോയ്സ് എന്നിവർ പ്രസംഗിച്ചു.