ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി.ഡി മേനോൻ സതീശൻ : ബി അശോക് ഐഎഎസിന്റെ നിയമനത്തിൽ വിമർശനവുമായി പി എസ് സഞ്ജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല യുഡിഎഫ് ആർഎസ്എസിന് എഴുതി കൊടുത്തിരിക്കുകയാണെന്ന വിമർശനവുമായി എസ്എഫ്ഐ സെക്രട്ടറി പി എസ് സഞ്ജീവ്. ബി അശോക് ഐഎഎസിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച പശ്ചാത്തലത്തിലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി ഡി മേനോൻ സതീശൻ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ & ബി അശോക് ഐഎഎസ് (സംഘി പ്രൊ &സംഘി പ്രൊ മാക്സ് ) ഇനി തൊട്ട് ഇവർ ഭരിക്കും എന്നാണ് പി എസ് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരിക്കുന്നത്. അപ്പൊ ശരിക്കും റോജി എം ജോൺ ആരാണ്, എന്താണ് അദ്ദേഹത്തിന്റെ പണി? ഞങ്ങൾക്ക് അറിയാൻ കൗതുകമുണ്ട്?? എന്നും പി എസ് സഞ്ജീവ് കുറിച്ചിട്ടുണ്ട്.

ഐഎഎസ് തലപ്പത്ത് യുഡിഎഫ് സർക്കാർ വൻ അഴിച്ചുപണി നടത്തിയിരുന്നു. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമിച്ചത്. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത എൻ പ്രശാന്തിനെ കായിക വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചിരുന്നു. പ്രശാന്തിന് യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് ദിവ്യ എസ് അയ്യരെ നിയമിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ദിവ്യ എസ് അയ്യരെ നീക്കിയിട്ടുണ്ട്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖം എംഡി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എസ് സഞ്ജീവിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല Rss ന് എഴുതി കൊടുത്തിരിക്കുന്നു യുഡിഎഫ്.
ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി.ഡി മേനോൻ സതീശൻ
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ & ബി അശോക് ഐഎഎസ്
(സംഘി പ്രൊ &സംഘി പ്രൊ മാക്സ് )
ഇനി തൊട്ട് ഇവർ ഭരിക്കും
അപ്പൊ ശരിക്കും റോജി എം ജോൺ ആരാണ്, എന്താണ് അദ്ദേഹത്തിന്റെ പണി?
ഞങ്ങൾക്ക് അറിയാൻ കൗതുകമുണ്ട്??

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...