മലപ്പുറം : ശനിയാഴ്ച നടന്ന ആരോഗ്യ സര്‍വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം. മഞ്ചേരി മെഡിക്കല്‍ കോളേജ്, വി.പി.എസ്.വി കോട്ടക്കല്‍ ആയുര്‍വേദ കോളേജ്, ഇഎംഎസ് നഴ്‌സിങ് കോളജ്, തനൂര്‍ സിമറ്റ് നഴ്‌സിങ് കോളജ് തുടങ്ങിയ ക്യാമ്പസുകളില്‍ യൂണിയന്‍ എസ്എഫ്‌ഐക്ക് ലഭിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ഇന്‍ഡിപെന്‍ഡന്‍സ് സ്വതന്ത്ര സഖ്യം യൂണിയന്‍ ഭരിച്ച മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇത്തവണ എസ്എഫ്‌ഐ മുഴുവന്‍ സീറ്റും പിടിച്ചെടുത്തു. കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കിരണ്‍ ആര്‍ അശോക്, വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രാവണ്‍ എസ് വിജയ്, വൈസ് ചെയര്‍പേഴ്‌സണ്‍ ലേഡി ജാനവി ലക്ഷ്മി,ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇമ്രാന്‍, ജോയിന്റ് സെക്രട്ടറി മുഹമ്മദ് സിനാന്‍ പി ആഷിഖ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ശിവപ്രിയ എസ്, സ്‌പോര്‍ട്‌സ് സെക്രട്ടറി അനുഷ്മ എംഎ, മാഗസിന്‍ എഡിറ്റര്‍ റോസ്മരിയ സണ്ണി എഎസ്, യുയുസി മുഹമ്മദ് നാസിബ് സിടി, ഡോ. ആവണി മോഹന്‍ ടി എന്നിവരും വിജയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























