ഷാബാ ഷെരീഫ് കൊലപാതകം : പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ നാവിക സേനയുടെ സഹായത്തോടെ ഇന്നും തെരച്ചിൽ തുടരും. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പെടെയുള്ള മൂന്നു പ്രതികളുമായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്. ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി ചാക്കിലാക്കി കാറിൽ കൊണ്ടുപോയി എടവണ്ണ പാലത്തിൽ നിന്ന് ചാലിയാറിൽ തള്ളി എന്നാണ് പ്രതികൾ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.

പാലത്തിന്റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയതെന്നാണ് മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനന്റെ മൊഴി. ഈ സാഹചര്യത്തിൽ ഷൈബിനെയും ഇയാളുടെ ഡ്രൈവർ നിഷാദിനെയും എടവണ്ണ സീതിഹാജി പാലത്തിലെത്തിച്ച് ഇന്നലെ തെളിവെടുത്തിരുന്നു. വലിയ സുരക്ഷാ സന്നാഹങ്ങളോടെ ബോട്ടുകൾ ഉൾപ്പടെ പ്രയോജനപ്പെടുത്തിയാണ് മൃതദേഹ അവശിഷ്ടത്തിനായി തെരച്ചിൽ നടത്തിയത്.

എന്നാൽ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പോലീസ് നാവിക സേനയുടെ സഹായം തേടുകയായിരുന്നു. പതിനേഴു മാസങ്ങൾക്ക് മുൻപ് നടന്ന കൊലപാതകമായതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പ്രയാസമാണ്. അവസാന ശ്രമം എന്ന നിലയിലാണ് നാവിക സേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളെ വയനാട്, മൈസൂർ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...