പത്തനംതിട്ട : ‘കടവുള്‍ പുണ്യത്തില്‍ ഉടമ്പില് ഉയരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യര്‍ത്ക്ക് നാന്‍ വരുവേന്‍ സ്വാമി. അത് താന്‍ ഏന്‍ ലച്ചിയമേ’. ശബരിമല സന്നിധാനം വിശുദ്ധിയായി സൂക്ഷിക്കാന്‍ രാപകലില്ലാതെ സേവനം ചെയ്യുന്ന വിശുദ്ധി സേനയിലെ ഒരു അംഗമായ 62 വയസ്സുകാരന്‍ തമിഴ്നാട് സ്വദേശി രാമസ്വാമിയുടെ വാക്കുകള്‍.
ഇരുപതിലധികം വര്‍ഷങ്ങളായി രാമസ്വാമി ശബരിമലയില്‍ എത്തുന്നുണ്ട്. അയ്യന്റെ പൂങ്കാവനം വിശുദ്ധമാക്കാന്‍. ഒരു തവണ പോലും രാമസ്വാമി തന്റെ വരവ് മുടക്കിയിട്ടില്ല. മണ്ഡലകാലത്തും മാസ പൂജയ്ക്കും അദ്ദേഹം സന്നിധാനത്തുണ്ടാവും. വര്‍ഷങ്ങളായുള്ള പൂങ്കാവനം ശുചീകരണ വേളയില്‍ അസുഖങ്ങളോ, ദേഹാസ്വാസ്ഥ്യങ്ങളോ, ക്ഷീണമോ ഉണ്ടായിട്ടില്ലെന്ന് രാമസ്വാമി. അയ്യപ്പനോടുള്ള അടങ്ങാത്ത ഭക്തി കൊണ്ടാണ് മക്കള്‍ക്കും അയ്യപ്പന്റെ പേരുകള്‍ നല്‍കിയതെന്ന് രാമസ്വാമി പറയുന്നു.
കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ശബരിമലയിലുണ്ടായ വളര്‍ച്ച അത്ഭുതകരമാണെന്ന് നിശ്ശബ്ദനായ ആ കാഴ്ചക്കാരന്‍. ‘പൂങ്കാവനം ശുചീകരിക്കാന്‍ ലഭിക്കുന്ന അവസരം വലിയ ഭാഗ്യമാണ്. സന്നിധാനത്ത് ഏതുതരം ശുചീകരണ പ്രവര്‍ത്തനം ചെയ്യുന്നതിനും ഒരു മടിയുമില്ല’-രാമസ്വാമി പറഞ്ഞു. സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയാലും എപ്പോഴും ആ പ്രാര്‍ഥന പെട്ടെന്ന് അടുത്ത മാസ പൂജ സമയമാകണമെന്നാണ്. അയ്യനെക്കണ്ട് തൊഴുത് വീണ്ടും ശുചീകരണ പ്രവര്‍ത്തനം തുടങ്ങാന്‍.
സേലം അത്തൂര്‍ സ്വദേശിയായ രാമസ്വാമിക്ക് നാട്ടില്‍ കൃഷിയാണ് തൊഴില്‍. ഭാര്യ ശക്തി. മക്കളായ മണി കണ്ഠന്‍, ചിന്നമണി എന്നിവരും നാട്ടില്‍ കൃഷിക്കാരാണ്.
ശബരിമലയിലെ വലിയ നടപ്പന്തലിലും പമ്പയിലും മരക്കൂട്ടത്തും അപ്പാച്ചി മേട്ടിലും സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ വിശുദ്ധിസേന നിസ്വാര്‍ഥമായ സേവനമാണ് നടത്തുന്നത്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. ഈ വര്‍ഷം 1000 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































