സന്നിധാനത്തെ വരുമാനം 100 കോടിക്കടുത്ത് ; മകരവിളക്കിന് കൂടുതൽ പോലീസ്

For full experience, Download our mobile application:
Get it on Google Play

ശബരിമല: സന്നിധാനത്തെ വരുമാനം 100 കോടിക്കടുത്ത്. മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്. സന്നിധാനത്ത് മകരവിളക്കിന് കൂടുതൽ പോലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദ‍ർശനം നടത്തുന്നത്.

ദിവസം ഏകദേശം നാല്കോടിയാണ് വരുമാനം. നടവരവും അപ്പം അരവണവിറ്റുവരവും ചേർത്താണിത്. മകരവിളക്ക് കാണുന്നതിന് പമ്പ ടോപ്പ് ഉൾപ്പടെ സജീകരിക്കാൻ തുടങ്ങി. പരമാവധി തീർത്ഥാടകരെ മകരവിളക്ക് ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി

സന്നിധാനത്ത് ഇപ്പോൾ 440 പോലീസുകാരാണ് ജോലി ചെയ്യുന്നത്. സാധാരണ 1200 പേരാണ് ഡ്യൂട്ടിയിലുണ്ടാകുക. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് എണ്ണം കുറച്ചത്. എന്നാൽ പേട്ട തുള്ളൽ കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങും. മകരവിളക്ക് വരെ തീർത്ഥാടകർ സന്നിധാനത്ത് തുടരാനും സാധ്യതയുണ്ട്. മകരജ്യോതി ദ‍ർശിക്കാൻ പരമാവധി പേർക്ക് സൗകര്യമൊരുക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വിന്യസിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...