സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. കെ-റെയിലിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇതും ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്.

ലൈഫ് പദ്ധതി നടത്തിപ്പിൽ തദ്ദേശ കൃഷി വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന് ഇന്ന് പരിഹാരം ഉണ്ടായെക്കും. വകുപ്പ് മേധാവികൾ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായ നിർദേശം ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിക്കും. അപേക്ഷകളുടെ പരിശോധനയ്ക്ക് എല്ലാ വകുപ്പുകളെയും ചുമതലപ്പെടുത്താനാകും തീരുമാനം. ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ച് അപേക്ഷകൾ പരിശോധിച്ച് പുതിയ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാൻ കൃഷി അസിസ്റ്റൻറ്മാരെ കൂടി തദ്ദേശവകുപ്പ് നിയോഗിച്ചിരുന്നു. ഇതിന് കൃഷി വകുപ്പ് അനുമതി നൽകാത്തതായിരുന്നു തർക്കത്തിന് കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...