അക്ഷയ കേന്ദ്രങ്ങളിൽ അധിക തുകയെന്ന് പരാതി ; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ നിശ്ചയിച്ച 50 രൂപക്ക് പകരം അക്ഷയ കേന്ദ്രങ്ങൾ 110 രൂപ ഈടാക്കുന്നുവെന്നാണ് പരാതി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.

സ്റ്റേറ്റ് അക്ഷയ സെന്റർ ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  എന്തിന് വേണ്ടിയാണ് 110 രൂപ ഈടാക്കിയതെന്ന് വ്യക്തമാക്കാത്ത രസീതുകളാണ് അക്ഷയകേന്ദ്രങ്ങൾ നൽകുന്നതെന്നും പരാതിയുണ്ട്. ഫോൺ നമ്പർ അപ്‌ഗ്രേഡ് ചെയ്യുമ്പോൾ സർക്കാർ നിശ്ചയിച്ച 50 രൂപ മാത്രം ഈടാക്കണമെന്നും അതിന് കൃത്യമായ രസീത് നൽകണമെന്നും പരാതിക്കാരനായ പി. എസ് പ്രശാന്ത് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...