മുംബൈ: ബോളിവുഡ് നടി ഷബാന ആസ്മിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്. മുംബൈ പൂനെ എക്സ് പ്രസ്സ് ഹൈവേയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഭര്‍ത്താവ് ജാവേദ് അക്തറും കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്. കലാപൂര്‍ ടോള്‍ പ്ലാസയില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പന്‍വേലിലെ എംജിഎം ആശുപത്രിയിലാണ് ഷബാന അസ്മിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ജാവേദ് അക്തറിന്റെ 75ാം പിറന്നാള്‍ ആഘോഷം.
ടാറ്റ സഫാരി കാറില്‍ പുണെ ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്നു ഇവര്‍. ലോറിയുടെ പുറകുഭാഗത്താണ് കാറിടിച്ചത്. ഇതോടെ കാറിന്റെ മുന്‍വശം തകര്‍ന്നു. ഇതുവഴി പോയ മറ്റ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു