സ്കൂളിൽ വരാതെ മുങ്ങിനടന്നാല്‍ പോലീസ് വീട്ടിലെത്തും ; ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ ‘വഴികാട്ടി’ പദ്ധതി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഇലവുംതിട്ട ജനമൈത്രി പോലീസ് നടപ്പാക്കുന്ന വഴികാട്ടി പദ്ധതി ആരംഭിച്ചു. മെഴുവേലി പദ്മനാഭോദയം ഹയർ സെക്കന്ററി സ്കൂളിൽ ഇലവുംതിട്ട എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണൻ പദ്ധതിയുടെ  ഉദ്ഘാടനം നിര്‍വഹിച്ചു.

സ്കൂളിൽ വരാതെ മുങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തുവാനും ലഹരി മാഫിയകളെ അമർച്ച ചെയ്യാനും അതോടൊപ്പംതന്നെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് പോലീസ് ഒപ്പമുണ്ടന്ന സന്ദേശം നല്കുന്നതുമാണ് പദ്ധതി. എല്ലാ ദിവസവും കുട്ടികളുടെ അറ്റന്റൻഡന്‍സ് നോക്കുകയും സ്കൂളില്‍ വരാത്ത കുട്ടികളുടെ വീട്ടിൽ പോലീസ് നേരിട്ട് തേടിചെല്ലുകയും ചെയ്യും. മതിയായ കാരണമില്ലാതെ വരാതിരിക്കുന്ന കുട്ടികളെ സ്കൂളിലെത്തിച്ച് നേര്‍വഴി കാട്ടാനുള്ള ഈ പദ്ധതി സ്റ്റേഷൻ പരിധിയിലെ മുഴുവൻ സ്കൂളിലും നടപ്പിലാക്കുവാനാണ്  തീരുമാനം. പിടിഎ പ്രസിഡന്റ് അജിചന്ദ്രൻ അധ്യക്ഷത വഹിച്ചു. എഎസ്ഐ മാത്യു കെ ജോർജ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് ,എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ബിജു ജെ സ്വാഗതവും ഹെഡ്മിസ്ട്രസ് സിന്ധു നന്ദിയും രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...