പത്തനംതിട്ട : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ഇളകൊള്ളൂർ ജംഗ്ഷനിൽ വർഷങ്ങളായി എല്ലാവർക്കും തണൽ നൽകിയ ആൽമരം മുറിച്ചു നീക്കിത്തുടങ്ങി. ഇളകൊള്ളൂർ ഹൈന്ദവ സേവാസമിതി, ബിജെപി, മഹാദേവ ക്ഷേത്രം ഭാരവാഹികൾ ,പഞ്ചായത്ത് അംഗം വി ശങ്കർ തുടങ്ങിയവരുമായി കെഎസ്ടിപി, ഇകെകെ പ്രതിനിധികൾ എന്നിവർ നടത്തിയ നിരന്തര ചർച്ചക്കൊടുവിലാണ് മൂന്ന് വട്ടം തടഞ്ഞ പ്രവർത്തി ഇന്ന് തുടങ്ങിയത്.
എന്നാൽ അടിയന്തരമായി കാത്തിരുപ്പ് കേന്ദ്രം ഇവിടെ സ്ഥാപിക്കണമെന്നും വെട്ടുന്നതിനു മുൻപ് അധികാരികളുടെ ഉറപ്പ് വേണമെന്ന ആവശ്യം പറഞ്ഞ് പ്രദേശവാസികളും ബിജെപി പ്രവർത്തകരും പണികൾ തടഞ്ഞു. തുടർന്ന് കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജിയെ വിളിച്ചു വരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് കെഎസ്ടിപി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ജംഗ്ഷനിൽ കാത്തിരുപ്പ് കേന്ദ്രം സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.